വിമാനജീവനക്കാരുടെ യാത്ര തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി

Update: 2020-05-14 16:04 GMT

തിരുവനന്തപുരം: മറുനാടന്‍ മലയാളികളെ വിദേശത്തു നിന്ന് കേരളത്തിലേയ്ക്ക് എത്തിക്കുന്ന വിമാനങ്ങളിലെ ജീവനക്കാരെ വഴിയില്‍ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി.

പോലീസ് പരിശോധിക്കുമ്പോള്‍ വിമാന ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും. കേരളത്തില്‍ എവിടേയും യാത്ര ചെയ്യുന്നതിന് വിമാന ജീവനക്കാര്‍ക്ക് തടസ്സം ഇല്ലെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. 

Tags: