ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയത് നിയമവാഴ്ചയോടുള്ള ധിക്കാരം: കേരള മുസ്‌ലിം ജമാഅത്ത്

Update: 2022-07-24 02:39 GMT

മലപ്പുറം: ഔദ്യോഗിക സ്ഥാനത്തിരുന്ന് മദ്യപിച്ച് കൂത്താടി സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ഘാതകനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയ സര്‍ക്കാര്‍ നടപടി അത്യന്തം ഹീനവും നിയമവാഴ്ചയോടുള്ള ധിക്കാവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത്.

കൊലപാതകക്കുറ്റം ചാര്‍ത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നേരിടുന്ന ഈ വ്യക്തിയെ ഇത്തരം സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിലൂടെ നിയമലംഘകര്‍ക്കും തെളിവ് നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഓശാന പാടുന്ന വിധത്തിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. സത്യസന്ധതയോടെയും നീതിപൂര്‍വമായും ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണിത്. ഇദ്ദേഹത്തെ ഉടന്‍ ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News