മുജ്തബ ഖാംനഈയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ രാജ്യത്തിനുള്ളില്‍ ഭിന്നത വിതയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളത്: ഇറാന്‍
തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈക്ക് യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ചെറിയ പരിക്കുമാത്രമാണ് പറ്റിയതെന്ന് ഇറാന്‍. ആക്രമണ സമയത്ത് അദ്ദേഹം തന്റെ കോമ്പൗണ്ടിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും മിസൈലിന്റെ സ്‌ഫോടന തരംഗത്തില്‍ അദ്ദേഹത്തിന്റെ കാലിന് ചെറിയ പരിക്കേറ്റുവെന്നും ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ അസിം ഇബ്രാഹിംപൂര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്നും മറ്റ് പരിക്കുകളെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ തെറ്റാണെന്നും അസിം ഇബ്രാഹിംപൂര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ രാജ്യത്തിനുള്ളില്‍ ഭിന്നത വിതയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.