കശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കില്ലെന്ന് നിയമമന്ത്രി വിശങ്കര്‍ പ്രസാദ്

കശ്മീരിന്റെ സംസ്ഥാന പതാക തിരികെ കൊണ്ടുവരുമെന്ന മെഹബൂബ മുഫ്തിയുടെ അഭിപ്രായം ദേശീയ പതാകയെ നിന്ദിക്കുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Update: 2020-10-24 17:56 GMT

ശ്രീനഗര്‍: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി ജമ്മു കശ്മീരില്‍ പുന:സ്ഥാപിക്കില്ലെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി മെഹ്ബൂബ മുഫ്തി ഈ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്തതിന് മറുപടിയായിട്ടാണ് മന്ത്രിയുടെ പ്രതികരണം. കശ്മീരിന്റെ സംസ്ഥാന പതാക തിരികെ കൊണ്ടുവരുമെന്ന മെഹബൂബ മുഫ്തിയുടെ അഭിപ്രായം ദേശീയ പതാകയെ നിന്ദിക്കുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ശരിയായ ഭരണഘടനാ നടപടിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതായും അത് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചതായും പ്രസാദ് പറഞ്ഞു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച പ്രസാദ്, ദേശീയ പതാകയോട് കടുത്ത അനാദരവ് കാണിക്കുന്ന മുഫ്തിയുടേത് കാപട്യവും ഇരട്ടത്താപ്പുമാണെന്നും കുറ്റപ്പെടുത്തി.

Tags:    

Similar News