തൃണമൂല്‍ സസ്‌പെന്‍ഡ് ചെയ്ത മുകുള്‍ റോയിയുടെ മകന്‍ ബിജെപിയിലേക്ക്

മമതയുടെ മുന്‍ വിശ്വസ്തനും ഇപ്പോള്‍ ബംഗാളില്‍ ബിജെപിയുടെ അമരക്കാരനുമായ മുകുള്‍ റോയിയുടെ മകനാണ് ശുഭ്രാംശു റോയി. ദിവസങ്ങള്‍ക്കകം താന്‍ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം അറിയിച്ചു.

Update: 2019-05-25 06:21 GMT

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത ബിജ്പുര്‍ എംഎല്‍എ ശുഭ്രാംശു റോയി ബിജെപിയിലേക്ക്. മമതയുടെ മുന്‍ വിശ്വസ്തനും ഇപ്പോള്‍ ബംഗാളില്‍ ബിജെപിയുടെ അമരക്കാരനുമായ മുകുള്‍ റോയിയുടെ മകനാണ് ശുഭ്രാംശു റോയി. ദിവസങ്ങള്‍ക്കകം താന്‍ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം അറിയിച്ചു.

പാര്‍ട്ടിവിരുദ്ധപ്രസ്താവനയെത്തുടര്‍ന്ന് ആറുവര്‍ഷത്തേക്കാണ് തൃണമൂല്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. ശുഭ്രാംശു സ്ഥിരമായി ഇത്തരം പ്രസ്താവനകള്‍ നടത്താറുണ്ടെന്നും മമതാ ബാനര്‍ജിയുമായി കൂടിയാലോചിച്ചശേഷമാണ് തീരുമാനമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നേരത്തേ മമതയുടെ വിശ്വസ്തനായിരുന്നു ശുഭ്രാംശുവിന്റെ പിതാവ് മുകുള്‍ റോയ്.

2017 നവംബറിലാണ് അദ്ദേഹം മമതയുമായി തെറ്റി ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ബിജ്പുരില്‍നിന്ന് രണ്ടുതവണ നിയമസഭാംഗമായിട്ടുണ്ട് ശുഭ്രാംശു. ബിജ്പുര്‍ ഉള്‍പ്പെട്ട ബറാക്‌പോര്‍ ലോക്‌സഭാ മണ്ഡലത്തില്‍ തൃണമൂലിന് ഇത്തവണ സിറ്റിങ് സീറ്റ് നഷ്ടമായി. 42 സീറ്റുള്ള ബംഗാളില്‍ 18 സീറ്റാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. തൃണമൂലിന് 22ഉം കോണ്‍ഗ്രസിന് രണ്ടും സീറ്റുകള്‍ ലഭിച്ചു.

Tags:    

Similar News