'ഷി ബോക്‌സ്'; ജോലിസ്ഥലത്തെ ലൈംഗിക പീഡനം; പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വനിതകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ഹൈക്കോടതി
കൊച്ചി: ഹൈക്കോടതിയിലെ വനിതാ ജീവനക്കാര്‍ക്ക് ജോലിസ്ഥലത്തെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി ഷി ബോക്‌സ്. ഷി ബോക്‌സ് എന്ന ഓണ്‍ലൈന്‍ പരാതി മാനേജ്മെന്റ് സംവിധാനത്തിലൂടെണ് ഇനി സ്ത്രീകള്‍ പരാതികള്‍ നല്‍കേണ്ടത്.
നവംബര്‍ 1 ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ആരംഭിച്ച നിരവധി ഐടി സംരംഭങ്ങളില്‍ ഒന്നായിരുന്നു ഈ പോര്‍ട്ടല്‍. ഹൈക്കോടതിയുടെ ഐടി ഡയറക്ടറേറ്റിലെ വനിതാ ഡെവലപ്പര്‍മാരാണ് ഷി ബോക്‌സ് വികസിപ്പിച്ചെടുത്തത്. ജോലി സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണുക എന്നതാണ് ഷിബോക്‌സിന്റെ ലക്ഷ്യം.