തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ സംഭവം: പരാതി നല്‍കാനൊരുങ്ങി ശശി തരൂര്‍

തുലാഭാരം താന്‍ എത്തുന്നതിന് മുമ്പേ തൂക്കിയിരുന്നുവെന്നും കൊളുത്തില്‍ കൃത്രിമത്വം കാണിച്ചോയെന്ന് സംശയമുണ്ടെന്നും ശശി തരൂര്‍ ആരോപിച്ചു. പ്രവര്‍ത്തകരെ കൂടാതെ അപരിചിതരും സംഭവം നടക്കുന്ന സമയത്ത് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നതായി തരൂര്‍ പറയുന്നു.

Update: 2019-04-16 07:03 GMT

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങി ശശി തരൂര്‍. തുലാഭാരം താന്‍ എത്തുന്നതിന് മുമ്പേ തൂക്കിയിരുന്നുവെന്നും കൊളുത്തില്‍ കൃത്രിമത്വം കാണിച്ചോയെന്ന് സംശയമുണ്ടെന്നും ശശി തരൂര്‍ ആരോപിച്ചു. പ്രവര്‍ത്തകരെ കൂടാതെ അപരിചിതരും സംഭവം നടക്കുന്ന സമയത്ത് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നതായി തരൂര്‍ പറയുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസി ഇന്നലെ പരാതി നല്‍കിയിരുന്നു.

ഇന്നലെയാണ് തുലാഭാരത്തിനിടെ ത്രാസിന്റെ കൊളുത്ത് ഇളകി വീണ് ശശി തരൂരിന് പരിക്കേറ്റത്. തിരുവനന്തപുരത്ത് പുളിമൂടിന് സമീപമുള്ള ഗാന്ധാരിയമ്മന്‍ കോവിലിലെ പഞ്ചസാര തുലാഭാരത്തിനിടെയാണ് അപകടം. ത്രാസിന്റെ ഹുക്ക് ഇളകി ശശി തരൂരിന്റെ തലയിലേക്ക് പതിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ തലയില്‍ ആറോളം തുന്നിക്കെട്ടുകള്‍ ഉണ്ട്. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബന്ധുക്കളുടെ താല്‍പര്യപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ശശി തരൂര്‍ ഒരു ദിവസം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയും.

Tags: