പാക് പാര്‍ലമെന്റില്‍ ഇംറാന്‍ ഖാനെതിരേ മുദ്രാവാക്യം

Update: 2019-02-26 12:03 GMT

ഇസ്‌ലാമാബാദ്: ബാലക്കോട്ടിലുണ്ടായ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരെ പാക് പാര്‍ലമെന്റില്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം. സഭാ നടപടികളുടെ ഭാഗമായി ഇംറാന്‍ ഖാന്‍ പാര്‍ലമെന്റിനകത്ത് എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ എഴുന്നേറ്റ് നിന്ന് 'ഷെയിം ഷെയിം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയതെന്ന് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം ബാലക്കോട്ടിലെ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

Tags: