പരാതിക്കാരിക്കെതിരേ ലൈംഗികാതിക്രമം; കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

Update: 2023-03-11 02:35 GMT

കാസര്‍കോട്: ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ ശിവശങ്കരനെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്. കേരള പോലിസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ച് സംസ്ഥാന പോലിസ് മേധാവി അനില്‍കാന്തിന്റേതാണ് ഉത്തരവ്.

Tags:    

Similar News