അമ്മ പുഴയിലെറിഞ്ഞു കൊന്ന കുട്ടി ലൈംഗിക പീഡനത്തിനിരയായ സംഭവം; ബന്ധു അറസ്റ്റിൽ
കൊച്ചി: അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന മൂന്നു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ കേസിൽ ബന്ധു അറസ്റ്റിൽ. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അച്ഛൻ്റെ ബന്ധു അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതി നിരന്തരം കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. ഇത് കുട്ടിയുടെ അമ്മക്ക് അറിയാമായിരുന്നെന്നാണ് സൂചനകൾ. സംഭവത്തിൽ പോലിസ് അമ്മയെയും ബന്ധുവിനെയും ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ പകലാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പോലിസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.