സിപിഎം പ്രവര്‍ത്തകന് മര്‍ദ്ദനം: എസ് ഡി പി ഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു

കുന്ദംകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് സരിതാ രവീന്ദ്രനാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവിട്ടത്.

Update: 2019-01-31 12:03 GMT

തൃശ്ശൂര്‍: സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചെന്ന കേസില്‍ കുന്നംകുളം വടക്കേക്കാട് എസ് ഡി പി ഐ പ്രവര്‍ത്തകരായ മുഹമ്മദ് റൗഫല്‍, മുഹമ്മദ് നിഷാദ്, മുഹമ്മദ് മുസ്ത, നിഷാദ്, അന്‍വര്‍ അകലാട് എന്നിവരെ കുറ്റക്കാരല്ലന്ന് കണ്ട് കോടതി വെറുതെവിട്ടു. കുന്ദംകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് സരിതാ രവീന്ദ്രനാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവിട്ടത്.

2011ലാണ് കേസിനാസ്പദമായ സംഭവം. സിപിഎം പ്രവര്‍ത്തകനായ താരിഖ് അന്‍വറിനെ മര്‍ദ്ദിച്ചെന്നാരോപിച്ച് വടക്കേകാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളെ വെറുതെവിട്ടത്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലിസ് കേസെടുത്തത്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകനായ ഇആ രാജീവ് ഹാജരായി.

Tags: