കോട്ടയത്ത് സ്‌ക്കൂള്‍ വിനോദയാത്രാസംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു; 28 പേര്‍ക്ക് പരിക്ക്
പാലാ: കോട്ടയം നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. മൂന്നാറില്‍ നിന്ന് വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം.
വിദ്യാര്‍ഥികള്‍ മൂന്നു ബസ്സുകളിലായാണ് സഞ്ചരിച്ചിരുന്നത്. ഇതിലൊന്നാണ് അപകടത്തില്‍ മറിഞ്ഞത്.