അനുച്ഛേദം 370 റദ്ദാക്കിയതിനെതിരേ ഇന്നും സുപ്രിം കോടതിയില്‍ വാദം തുടരും

ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ മുറിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറ്റുകയായിരുന്നു.

Update: 2020-01-23 04:40 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനെതിരേയുള്ള ഹരജികളിലുളള വാദം സുപ്രിം കോടതിയില്‍ ഇന്നും തുടരും.

ജസ്റ്റിസുമാരായ എന്‍ വി രമണ, എസ് കെ കൗള്‍, ആര്‍ സുഭാഷ് റെഡ്ഢി, ബിആര്‍ ഗവായ്, സൂര്യ കാന്ത് എന്നിവര്‍ അംഗങ്ങളായ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ മുറിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറ്റുകയായിരുന്നു. അതിനെതിരേ സമര്‍പ്പിച്ച ഹരജികളിലാണ് ഇപ്പോള്‍ വാദം തുടരുന്നത്. 

Tags:    

Similar News