കൊവിഡ് 19: ഐപിഎല്‍ മാറ്റിവയ്ക്കണമെന്ന ഹരജി കേള്‍ക്കാന്‍ സുപ്രിം കോടതി വെക്കേഷന്‍ ബെഞ്ച് വിസമ്മതിച്ചു; റഗുലര്‍ ബെഞ്ചിനയക്കാനും കോടതി

ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് 29 നാണ് ആരംഭിക്കുന്നതെന്നും അമ്പതിനായിരത്തോളം പേര്‍ കൂടിച്ചേരുമെന്നും ധാരാളം പേര്‍ വിദേശത്തുനിന്നെത്തുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Update: 2020-03-12 08:46 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപിച്ച സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവയ്ക്കണമെന്ന ഹരജി കേള്‍ക്കാന്‍ സുപ്രിം കോടതിയുടെ വെക്കേഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഐപിഎല്‍ മത്സരങ്ങളില്‍ നടക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഒരിടത്ത് കൂടുകവഴി രോഗബാധ പ്രസരിക്കാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ കൂടിയായ മോഹന്‍ ബാബു അഗര്‍വാള്‍ സുപ്രിം കോടതിയുടെ വെക്കേഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് അധ്യക്ഷനും അനിരുദ്ധ ബോസ് അംവുമായ ബെഞ്ച് ഇതു സംബന്ധിച്ച ഹരജി കേള്‍ക്കാന്‍ വിസമ്മതിച്ചു. വെക്കേഷന്‍ ബെഞ്ചില്‍ അടിയന്തിര കാര്യങ്ങള്‍ മാത്രമാണ് പരിഗണിക്കുകയെന്നും ഹരജിക്കാരനോട് സാധാരണ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.

ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് 29 നാണ് ആരംഭിക്കുന്നതെന്നും അമ്പതിനായിരത്തോളം പേര്‍ കൂടിച്ചേരുമെന്നും ധാരാളം പേര്‍ വിദേശത്തുനിന്നെത്തുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.




Tags:    

Similar News