സമസ്ത പ്രക്ഷോഭം പിന്‍വലിച്ചു.

ആവശ്യങ്ങള്‍ അടുത്ത മാസം 28നു മുമ്പ് പരിഗണിക്കാമെന്ന വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ ഉറപ്പിനെതുടര്‍ന്നാണ് സമസ്ത സമരത്തില്‍നിന്നു പിന്‍മാറിയത്.

Update: 2019-01-18 21:02 GMT

മലപ്പുറം: വഖഫ് ട്രിബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട് സമസ്ത ഇന്ന് കോഴിക്കോട് നടത്താനിരുന്ന പ്രക്ഷോഭം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അടുത്ത മാസം 28നു മുമ്പ് പരിഗണിക്കാമെന്ന വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ ഉറപ്പിനെതുടര്‍ന്നാണ് സമസ്ത സമരത്തില്‍നിന്നു പിന്‍മാറിയത്.കുറ്റിപ്പുറത്ത് മന്ത്രി കെ ടി ജലീല്‍ സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. തുടര്‍ന്ന് മുതവല്ലിമാരുടെ നേതൃത്വത്തിലുള്ള സമസ്തയുടെ പ്രതിഷേധ സംഗമം പിന്‍വലിച്ചതായി സമസ്ത പ്രക്ഷോഭ സമിതി കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

Tags:    

Similar News