ശബരിമല തീര്‍ഥാടനം: റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി - സംയുക്ത സമിതി

ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും യതൊരുവിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കാതെ ആയിരിക്കും ഹര്‍ത്താല്‍ നടക്കുക.

Update: 2019-12-15 19:03 GMT

തിരുവനന്തപുരം: ഡിസംബര്‍ 17ന് കേരളത്തില്‍ വിവിധ രാഷ്ട്രീയമതസാമുദായിക പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിനെ ഒഴിവാക്കിയതായി സംയുക്ത സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും യതൊരുവിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കാതെ ആയിരിക്കും ഹര്‍ത്താല്‍ നടക്കുക.

ജനാധിപത്യത്തെയും ഭരണഘടനയെയും കൊലപ്പെടുത്തുന്ന പൗരത്വ ബില്ലിനും എന്‍ആര്‍സിക്കും എതിരേ ജനാധിപത്യപരമായും സമാധാനപരവുമായും നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമായും വിജയിപ്പിക്കാന്‍ കേരളീയ സമൂഹം മുന്നോട്ടുവരണമെന്നും തൊഴില്‍, യാത്ര എന്നിവ ഒഴിവാക്കിയും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടും പഠിപ്പ് മുടക്കിയും ജനങ്ങള്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും സംയുക്ത സമിതി അഭ്യര്‍ഥിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സംയുക്ത സമിതി നേരത്തെ അറിയിച്ചിരുന്നു.

Tags:    

Similar News