ശബരിമല അന്നദാന മണ്ഡപം: ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് ദേവസ്വം മന്ത്രി

Update: 2021-01-19 12:01 GMT

തിരുവനന്തപുരം: ശബരിമലയില്‍ പുതുതായി പണിതീര്‍ത്ത അന്നദാന മണ്ഡപത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും ശ്രമിക്കുന്നതായി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണെന്നും സംസ്ഥാന സര്‍ക്കാര്‍ 21.55 കോടി രൂപയാണ് ഇതിന് വിനിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അന്നദാനമണ്ഡപം നിര്‍മിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ പണമുപയോഗിച്ചാണെന്ന സോഷ്യല്‍മീഡിയാ പ്രചാരണത്തിനെതിരേയാണ് മന്ത്രിയുടെ പ്രതികരണം. 'ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍' എന്ന പോലെയാണ് സംഘപരിവാര്‍ സംഘടനകള്‍ അവകാശവാദവുമായി വരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്നായ ഇവിടെ ഒരേസമയം 5000 തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയും.

Tags:    

Similar News