മലപ്പുറത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ പയ്യോളി സ്വദേശി മരിച്ചു

Update: 2023-01-23 15:00 GMT

കോഴിക്കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു. ഭജനമഠം പറമ്പില്‍ ദില്‍ഷാദാ (21) ണ് മരിച്ചത്. കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. ശനിയാഴ്ച വൈകുന്നേരം മലപ്പുറം പാണ്ടിക്കാടായിരുന്നു ദില്‍ഷാദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ചായിരുന്നു അപകടം.

Tags:    

Similar News