ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനം ഇഡി വേട്ട ഭയന്നെന്ന് റിപോര്‍ട്ട്

Update: 2026-01-27 05:34 GMT

കൊച്ചി: ട്വന്റി ട്വന്റി എന്‍ഡിഎയില്‍ എത്തിയത്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്റെ കമ്പനിയായ കിറ്റെക്‌സ് ഗ്രൂപ്പിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിക്കുന്നതിനിടെയെന്ന് റിപോര്‍ട്ട്. ഇതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനം നടക്കുന്നത്.

കിറ്റെക്‌സ് ഗ്രൂപ്പിനെതിരേ ഫെമ നിയമലംഘനത്തിനാണ് ഇഡി കേസെടുത്തത്. രണ്ടുതവണ കമ്പനിക്കെതിരേ ഇഡി നോട്ടീസ് നല്‍കിയിരുന്നു. വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.

ജനുവരി 22-നാണ് ട്വന്റി ട്വന്റി എന്‍ഡിഎയ്‌ക്കൊപ്പം ചേരുന്നതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം പത്രസമ്മേളനം വിളിച്ച് സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് അടുത്തദിവസം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തുവെച്ച് ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമാവുകയായിരുന്നു.

Tags: