വിഖ്യാത ഹിന്ദി എഴുത്തുകാരന്‍ ഗംഗാ പ്രസാദ് വിമല്‍ ശ്രീലങ്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

തിങ്കളാഴ്ച രാത്രി കുരുണ്ടുഗഹതപ്മ പ്രദേശത്തെ സതേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടം. 80 കാരനായ എഴുത്തുകാരനും കുടുംബവും സഞ്ചരിച്ച വാന്‍ കണ്ടെയ്‌നര്‍ ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.

Update: 2019-12-26 04:55 GMT

കൊളംബോ: വിഖ്യാത ഹിന്ദി എഴുത്തുകാരന്‍ ഗംഗാ പ്രസാദ് വിമല്‍ ഉം അദ്ദേഹത്തിന്റെ രണ്ടു കുടുംബാംഗങ്ങളും ശ്രീലങ്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച രാത്രി കുരുണ്ടുഗഹതപ്മ പ്രദേശത്തെ സതേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടം. 80 കാരനായ എഴുത്തുകാരനും കുടുംബവും സഞ്ചരിച്ച വാന്‍ കണ്ടെയ്‌നര്‍ ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഗംഗാപ്രസാദ് വിമലും കുടുംബാംഗങ്ങളും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ സഞ്ചരിച്ച വാനിന്റെ ഡ്രൈവര്‍ ആശുപത്രിയില്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു.

പന്ത്രണ്ടു കവിതാ സമാഹാരങ്ങളും ഒട്ടേറെ ചെറുകഥകളും നോവലുകളും എഴുതിയിട്ടുള്ള ഗംഗാ പ്രസാദ് വിമല്‍ ഹിന്ദിയിലെ മുന്‍നിര എഴുത്തുകാരനാണ്. അവസാന നോവല്‍ മനുഷ്‌ഖോര്‍ 2013ല്‍ ആണ് പ്രസിദ്ധീകരിച്ചത്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1939ല്‍ ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ജനിച്ച ഗംഗാ പ്രസാദ് വിമല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ആഗ്ര കേന്ദ്രീയ ഹിന്ദി സന്‍സ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഒട്ടേറെ സംഘടനകളുടെയും ഭാഗമായിരുന്നു.


Tags:    

Similar News