ബഹ്‌റൈനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

Update: 2021-07-24 14:11 GMT

മനാമ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറവായതോടെ ബഹ്‌റൈനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. കടകളില്‍ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രവേശനം അനുവദിച്ചുതുടങ്ങി.

 ഗ്രീന്‍ ലെവലിലാണ് ഇപ്പോള്‍ രാജ്യം. വീടുകളിലെ സ്വകാര്യ ചടങ്ങുകളിലും ഔട്ട്‌ഡോര്‍ പരിപാടികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആളുകള്‍ക്ക് പ്രവേശനമുണ്ട്. കായിക കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, എന്റര്‍ടെയിന്‍മെന്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പ്രവേശിക്കാന്‍ അനുമതിയുണ്ട്.




Tags: