പണപ്പെരുപ്പം കുതിക്കുന്നു, വളര്‍ച്ച കുറഞ്ഞു; റിപോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

Update: 2020-08-06 08:51 GMT

മുംബൈ: റിവസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ-ധനനയം പ്രഖ്യാപിച്ചു. സമ്പദ്ഘടയിലെ മുരടിപ്പ് തുടരുന്ന സാഹചര്യത്തില്‍ റിപോ നിരക്കില്‍ കൈവയ്‌ക്കേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചു. വായ്പാ-ധന നയം രൂപപ്പെടുത്തുന്നതിനുവേണ്ടി മൂന്നു ദിവസമായി ചേര്‍ന്ന യോഗത്തിനു ശേഷമാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. റിപോ നിരക്ക് ഇപ്പോള്‍ 4 ശതമാനമാണ്. റിവേഴ്‌സ് റിപോയും മാറ്റമില്ലാതെ തുടരും-3.35 ശതമാനം. ഫെബ്രുവരിയില്‍ റിപോ നിരക്ക് 115 ബേസിസ് പോയന്റ് കുറച്ചിരുന്നു.

ബാങ്കുകള്‍ക്ക് ആര്‍ബിഐ കടം കൊടുക്കുമ്പോള്‍ വാങ്ങുന്ന പലിയയാണ് റിപോ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാരന്റെ പ്രധാന ആയുധമാണ് ഇത്.

ലോക്ക് ഡൗണിനുശേഷം തകര്‍ച്ചയിലേക്ക് പോയ സമ്പദ്ഘടന വീണ്ടും സജീവമാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സ്വര്‍ണവായ്പയില്‍ 75 ശതമാനം വരെ വായ്പ നല്‍കുന്നത് 90 ശതമാനമായി വര്‍ധിപ്പിച്ചു. 2021 മാര്‍ച്ച് 31 വരെ ഇതു തുടരും.  

Similar News