ഗുജ്ജാര്‍ സമുദായ സംവരണം: രാജസ്ഥാന്‍ സര്‍ക്കാരിന് അന്ത്യശാസനവുമായി ഗുജ്ജാര്‍ സംഘര്‍ഷ സമിതി

Update: 2020-09-19 01:33 GMT

സവാഗ് മധോപൂര്‍: ഗുജ്ജാര്‍ സമുദായത്തെ സംവരണപ്പട്ടികയില്‍ ഉള്‍പ്പെടത്തണമെന്നാവശ്യപ്പെട്ട് ഗുജ്ജാര്‍ സംവരണ സമര സമിതി. സംവരണം അനുവദിക്കാന്‍ സമിതി രാജസ്ഥാന്‍ സര്‍ക്കാരിന് 15 ദിവസം അനുവദിച്ചു.

പതിനഞ്ച് ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ ഗുജ്ജാറുകള്‍ സമരത്തിനിറങ്ങുമെന്നും സമരസമിതി മുന്നറിയിപ്പു നല്‍കി.

സമരസമിതിയുടെ നേതാക്കള്‍ ജില്ലാ കലക്ടര്‍ നന്നു മാള്‍ പഹാഡിയയെ സന്ദര്‍ശിച്ച് സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

സര്‍ക്കാരിനോട് 15 ദിസത്തിനകം സംവരണം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടതായി സമരസമിതി നേതാവ് ഭുര ഭഗത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ തങ്ങളുടെ ആവശ്യത്തിനോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങും. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമായിരിക്കും. ഇതേ ആവശ്യം കേന്ദ്ര സര്‍ക്കാരിനോടും ഉന്നയിച്ചിട്ടുണ്ട്. വേണ്ടി വന്നാല്‍ സമരം ഡല്‍ഹിയിലേക്കും വ്യാപിപ്പിക്കും- ഭഗത് കൂട്ടിച്ചേര്‍ത്തു.

ഗുജ്ജാര്‍ സംവരണം ഏതാനും വര്‍ഷം മുമ്പ് രാജസ്ഥാനില്‍ വലിയ വിവാദമായിരുന്നു. ഗുജ്ജാറുകള്‍ക്ക് സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ് ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി അശോക് ഗലോട്ടിന് കത്ത് നല്‍കിയിരുന്നു. 

Tags:    

Similar News