രാജസ്ഥാനിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്നുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ

Update: 2025-07-27 05:42 GMT

രാജസ്ഥാൻ: സ്കൂളിൻ്റെ മേൽക്കൂര തകർന്ന് ഏഴ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും പരിക്കേറ്റവർക്ക് ചികിൽസ ഉറപ്പാക്കുമെന്നും സർക്കാർ അറിയിച്ചു.

സംഭവത്തെ തുടർന്ന് അഞ്ച് അധ്യാപകരെ സസ്‌പെൻഡ് ചെയ്യുകയും അവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു. സ്‌കൂൾ പുനർനിർമിക്കുമെന്നും സർക്കാർ പ്രഖ്യാപനമുണ്ട്.

ഇക്കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ജലവാറിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്നു വീണത്. കുട്ടികൾ ക്ലാസിലേക്കു വന്നപ്പോഴായിരുന്നു അപകടം. സംഭവത്തിൽ ഏഴു വിദ്യാർഥികൾ മരിച്ചു. മുപ്പതിലധികം കുട്ടികൾക്കാണ് പരിക്കേറ്റത്. പലരുടെയും പരിക്കുകൾ ഗുരുതരമാണ്. കുട്ടികളിൽ പലരെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.

Tags: