ജീവന്‍രക്ഷാ ഉപകരണങ്ങളുടെ കയറ്റുമതി നിരോധിക്കാതിരുന്നതില്‍ ഗൂഢാലോചന; പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി രാഹുല്‍ഗാന്ധി

ലോകാരോഗ്യസംഘടന കൊറോണ ബാധയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും മൂന്നാഴ്ചയ്ക്കു ശേഷമാണ് കേന്ദ്രം മാസ്‌കുകളുടെയും മറ്റ് ജീവന്‍രക്ഷാവസ്തുക്കളുടെയും കയറ്റുമതി നിരോധിച്ചത്.

Update: 2020-03-23 14:08 GMT

ന്യൂഡല്‍ഹി: രാജ്യത്തിന് ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ സംഭരിക്കാത്തതിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്ത് ആവശ്യത്തിന് വെന്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യസംഘടന കൊറോണ ബാധയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും മൂന്നാഴ്ച ശേഷമാണ് കേന്ദ്രം മാസ്‌കുകളുടെയും മറ്റ് ജീവന്‍രക്ഷാവസ്തുക്കളുടെയും കയറ്റുമതി നിരോധിച്ചത്. ഇതിനു പിന്നില്‍ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് രാഹുല്‍ ആരോപിച്ചു.

''പ്രിയപ്പെട്ട പ്രധാനമന്ത്രി എന്തുകൊണ്ടാണ് ലോകാരോഗ്യസംഘടന വെന്റിലേറ്ററുകളും മാസ്‌കുകളും ആവശ്യത്തിന് സംഭരിക്കണമെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ജീവന്‍രക്ഷാ വസ്തുക്കളുടെ കയറ്റുമതി മാര്‍ച്ച് 19 വരെ നിരോധിക്കാതിരുന്നത്. ഈ കളിക്കു പിന്നില്‍ ആരാണ്? അതൊരു കുറ്റകരമായ ഗൂഢാലോചനയാണോ?'' രാഹുല്‍ ട്വീറ്റ് ചെയ്തു.

ഫെബ്രുവരി 27 ന് ലോകാരോഗ്യസംഘടന പുറത്തിറക്കിയ മാര്‍ഗനിര്‍ദേശപ്രകാരം ജീവന്‍രക്ഷാ ഉപകരണങ്ങളുടെ അളവ് ലോകമാസകലം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കൊറോണ പൊട്ടിപ്പുറപ്പെടുന്നതുകൊണ്ടു മാത്രമല്ല, മാര്‍ക്കറ്റില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന പ്രചരണവും ഇത്തരം ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറയ്ക്കുമെന്നും അവര്‍ താക്കീത് നല്‍കിയിരുന്നു.

Tags:    

Similar News