ഗസയില്‍ യുഎന്‍ വഴി സഹായധനം വിതരണം ചെയ്യുമെന്ന് ഖത്തര്‍; നിരീക്ഷിക്കുമെന്ന് ഇസ്രായേല്‍

സഹായത്തിന് അര്‍ഹരായവര്‍ക്ക് യു എന്‍ ബാങ്ക് അക്കൗണ്ട് ലഭ്യമാക്കും

Update: 2021-08-22 01:11 GMT

ദോഹ: ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായ ഗസയില്‍ ഖത്തര്‍ സഹായധനം വിതരണം ചെയ്യുന്നു. ഐക്യരാഷ്ട്രസഭ വഴിയാണ് ഖത്തര്‍ സാമ്പത്തിക സഹായം വിതരണം ചെയ്യുക. ഇത് സംബന്ധിച്ച് ഖത്തറും ഇസ്രായേലും തമ്മില്‍ ധാരണയായി.


ഖത്തര്‍ യു എന്നിലെ ഖത്തറിന്റെ ബാങ്കിലേക്ക് പണം നിക്ഷേപിക്കും. അവിടെ നിന്ന് യുഎന്നിന്റെ മേല്‍ നോട്ടത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കും. സഹായത്തിന് അര്‍ഹരായവര്‍ക്ക് യു എന്‍ ബാങ്ക് അക്കൗണ്ട് ലഭ്യമാക്കും. എന്നാല്‍ ആര്‍ക്കൊക്കെയാണ് പണം നല്‍കുന്നതെന്ന് ഇസ്രായേല്‍ നിരക്ഷിക്കും എന്നതാണ് വ്യവസ്ഥ. മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് ഗസയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഇസ്രായേല്‍ ഖത്തറിന് അനുവാദം നല്‍കിയത്. ആര്‍ക്കൊക്കെയാണ് ഖത്തര്‍ പണം നല്‍കുന്നതെന്ന കാര്യം ഇസ്രായേല്‍ നിരീക്ഷിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു.




Tags:    

Similar News