മാവോവാദി വേട്ട: പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് 'പോരാട്ടം'

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് പ്രതികളെ രക്ഷപ്പെടുത്താനാനുള്ള നീക്കമാണ്, സുപ്രിം കോടതി വിധിയുടെ അന്തഃസത്തക്ക് വിരുദ്ധവുമാണ്

Update: 2019-10-29 12:21 GMT

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ 4 മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസുകാര്‍ക്കെതിരേ സുപ്രിം കോടതി നിര്‍ദേശമനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പോരാട്ടം സംഘടന. നിലമ്പൂരും വൈത്തിരിയും സത്യമറിയാന്‍ ജനങ്ങളെ അനുവദിച്ചില്ല. അട്ടപ്പാടിയില്‍ അതങ്ങനെയാകാന്‍ പാടില്ല. ഒരു ജനകീയ അന്വേഷണസംഘത്തിന് തെളിവെടുക്കാന്‍ കഴിയുന്ന തരത്തില്‍ പൊതുസമൂഹത്തിന്റെയും പുരോഗമന ജനാധിപത്യ ശക്തികളുടെയും ഇടപെടല്‍ ഉണ്ടാകണമെന്നും പോരാട്ടം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ പി പി ഷാന്റോലാല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

'ജനാധിപത്യത്തില്‍ കൊലയാളികളായ പോലീസിന്റ ഭാഷ്യം അവസാന വാക്ക് ആകരുത്. ജനാധിപത്യ ബോധമുള്ള സമൂഹം, മാധ്യമങ്ങള്‍ എല്ലാം ഈ ആവശ്യം ഉയര്‍ത്തിപ്പിടിക്കുകയും നേടിയെടുക്കുകയും വേണം. കൊലയാളികള്‍ക്കെതിരെ സുപ്രിം കോടതി നിര്‍ദേശിച്ച രീതിയില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം.' അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് പ്രതികളെ രക്ഷപ്പെടുത്താനാനുള്ള നീക്കമാണ്, സുപ്രിം കോടതി വിധിയുടെ അന്തഃസത്തക്ക് വിരുദ്ധവുമാണ്. കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷമുള്ള സമാന്തര അന്വേഷണമായാണ് മജിസ്റ്റീരിയല്‍ അന്വേഷണം നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതെന്ന് ഷാന്റോ ലാല്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News