പ്രീ മാരിറ്റല്‍ കൗണ്‍സലിങ് ക്ലാസ്സ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രീ മാരിറ്റല്‍ കൗണ്‍സലിങ് കോഴ്‌സ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്.

Update: 2019-11-25 13:26 GMT

മലപ്പുറം: ഈ വര്‍ഷത്തെ പ്രീ മാരിറ്റല്‍ കൗണ്‍സലിങ് ക്ലാസുകളുടെ സംസ്ഥാന തല ഉദ്ഘാടനം തവനൂര്‍ ഗവ. കോളജില്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. വിവാഹമോചനം വര്‍ധിച്ചു വരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് കോഴ്‌സ് ഏറെ പ്രധാന്യമുള്ളതാണെന്നും കുടുംബബന്ധങ്ങളെ കൂട്ടിയിണക്കുവാന്‍ ഇത് സഹായിക്കുന്നുവെന്നുംമന്ത്രി പറഞ്ഞു. ഉന്നതവിദ്യഭ്യാസത്തിന്റെ ഹബ്ബായി സംസ്ഥാനത്തെ മാറ്റണമെന്നുംതവനൂര്‍ മണ്ഡലത്തില്‍ വിദ്യഭ്യാസരംഗത്തും തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ രംഗത്തും നിരവധി വികസന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രീ മാരിറ്റല്‍ കൗണ്‍സലിങ് കോഴ്‌സ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. വ്യക്തികളുടെ സന്തോഷം, കുടുംബഭദ്രത, സമൂഹത്തിന്റെ സുസ്ഥിതി എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി അബ്ദുല്‍ നാസര്‍ അധ്യക്ഷനായ ചടങ്ങില്‍ ജനപ്രതിനിധികളായ പി വി ജയരാജന്‍, എ കെ പ്രേമലത, ടി വി ശിവദാസ്, ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന്‍ കുട്ടി, വിവിധ കോളജ് പ്രിന്‍സിപ്പാള്‍മാര്‍, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News