പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വരുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കി മാള സൗഹൃദ കൂട്ടായ്മ

Update: 2020-07-10 15:53 GMT

മാള: ദീര്‍ഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ സുബൈര്‍ ബാവ, സഗീര്‍ ഹംസ, മുബാറക്ക് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്ക് കൊച്ചുകടവ് സൗഹൃദ കൂട്ടായ്മ (കെ എസ് കെ) ക്വാറന്റൈന്‍ സൗകര്യമൊരുക്കി. വീട്ടില്‍ ക്വാറന്റൈന് സൗകര്യമില്ലാത്തവര്‍ക്ക് വീടും ഒരുക്കിയിരുന്നു. ക്വാറന്റൈനില്‍ കഴിയുന്ന നാള്‍ വരെ പ്രവാസികള്‍ക്കുള്ള ഭക്ഷണം എത്തിച്ച് നല്‍കാനുള്ള ചമുതല കൊച്ചുകടവ് കുടുംബശ്രീ കൂട്ടായ്മ ഏറ്റെടുത്തു.

കെ എസ് കെ പ്രസിഡന്റ് സാനു ബഷീറിന്റെ നേതൃത്ത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി എ ഷമീര്‍, സിയാദ് അലി, ഷഫീക്ക് സെയ്തുമുഹമ്മദ്, അനീഷ് കമാലിയ, മുബാറക്ക് അലി, സാബു ബാവ, നാസര്‍ മുസ്തഫ, വേണു ഭാസ്‌കരന്‍ തച്ചറുകാട്ടില്‍, സമദ് ഹമീദ്, സുധീര്‍ ഞാറക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

 സഹകരിച്ച എല്ലാ നാട്ടുകാര്‍ക്കും വിശിഷ്യാ വീടിന്റെ ഉടമസ്ഥനായ ബീരാന്‍ ഹംസ സാഹിബിനും പ്രസിഡന്റ് സാനു ബഷീര്‍ നിറമനസ്സോടെ നന്ദി അറിയിച്ചു. പ്രവാസികള്‍ക്കുവേണ്ടി ഇത്തരം പ്രവ്രത്തനങ്ങളുമായി നാടിന്റെ മുന്‍നിരയില്‍ തന്നെ കെ എസ് കെ ഉണ്ടാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Similar News