പാലക്കാട്: തൃത്താലയില്‍ നടന്ന വധശ്രമക്കേസിലെ മുഖ്യപ്രതി വീട്ടിലെ മച്ചില്‍ ഒളിച്ചിരിക്കെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കപ്പൂര്‍ കാഞ്ഞിരത്താണി സ്വദേശിയായ സുല്‍ത്താന്‍ റാഫിയാണ് പിടിയിലായത്. ഞാങ്ങാട്ടിരിയില്‍ നടന്ന യുവാക്കള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിയായ റാഫിക്കെതിരെ പോലിസ് വധശ്രമക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന റാഫി വീട്ടിലെ മച്ചില്‍ ഒളിച്ചിരിക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്.പ്രത്യേക പോലിസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രതിയെ പിടികൂടി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം തുടരുകയാണ്.