ലോക്ക് ഡൗണ്‍ വിരുദ്ധ പ്രതിഷേധം: ലണ്ടനില്‍ 16 പേര്‍ അറസ്റ്റില്‍, 9 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

Update: 2020-09-27 02:28 GMT

ലണ്ടന്‍: ലോക്ക് ഡൗണ്‍ തുടരുന്നതിനെതിരേയും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെതിരേയും ലണ്ടനില്‍ ആരംഭിച്ച പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങി. സംഘര്‍ഷത്തില്‍ 9 പോലിസുകാര്‍ക്ക് പരിക്കേറ്റു. നിരവധി പ്രക്ഷോഭകര്‍ക്കും പരിക്കേറ്റതായി വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ലണ്ടന്‍ ത്രഫല്‍ഗര്‍ ചത്വരത്തിലാണ് ലോക്ക് ഡൗണ്‍ വിരുദ്ധരും മെട്രോപോളിറ്റന്‍ പോലിസും തമ്മില്‍ ശനിയാഴ്ച ഏറ്റുമുട്ടിയത്.

ഞങ്ങളുടെ സമ്മതിയില്ല എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡുകളുമായി ആയിരക്കണക്കിനു പേര്‍ ചക്വരത്തില്‍ രാവിലെ മുതല്‍ തടിച്ചുകൂടിയിരുന്നു. കൊവിഡ് മാനദണ്ഡപ്രകാരം ഇത്ര പേര്‍ക്ക് ഒരുമിച്ച് ഒരു പ്രദേശത്ത് തങ്ങാന്‍ അനുമതിയില്ലെന്ന് പോലിസ് അറിയിച്ചെങ്കിലും പ്രകടനക്കാര്‍ പരിഞ്ഞുപോയില്ല. തുടര്‍ന്ന് 16 പേരെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭകര്‍ പിന്നീട് ഹൈഡ് പാര്‍ക്കിലേക്ക് നീങ്ങിയെന്ന് പോലിസ് പറയുന്നു.

Similar News