വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; മദ്‌റസ അധ്യാപകന്‍ അറസ്റ്റില്‍

Update: 2022-08-01 16:24 GMT

താനൂര്‍: വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്‌റസ അധ്യാപകന്‍ പോക്‌സോ നിയമ പ്രകാരം അറസ്റ്റില്‍.

താനൂര്‍ എടക്കടപ്പുറം സ്വദേശി പൊന്‍മാനിച്ചിന്റകത്ത് മുഹമ്മദ് കോയ തങ്ങളാണ് (37)താനൂര്‍ പോലിസിന്റെ പിടിയിലായത്. മദ്‌റസയിലെത്തിയ വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags: