ബസില്‍ വിദ്യാര്‍ഥിനിക്കു നേരെ അതിക്രമം; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

Update: 2022-07-14 07:22 GMT

കല്‍പറ്റ: ബസ് യാത്രയ്ക്കിടെ തൊട്ടടുത്തിരുന്ന 17 കാരിയായ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി പൂമല തൊണ്ടന്‍മല ടി എം ഫിറോസിനെയാണ് (38) പനമരം പോലിസ് അറസ്റ്റുചെയ്തത്. ഇന്നലെ വൈകീട്ട് മാനന്തവാടിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസില്‍ വെച്ചായിരുന്നു സംഭവം. നാലാംമൈലില്‍ വെച്ചും, പിന്നീട് അഞ്ചാംമൈല്‍ കഴിഞ്ഞപ്പോഴും ഇയാള്‍ അപമര്യാദയായി പെരുമാറിയതോടെ വിദ്യാര്‍ഥിനി പ്രതികരിച്ചു. ഇതോടെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയും പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പനമരം പോലിസ് പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags:    

Similar News