പരപ്പനങ്ങാടി നഗരസഭ: എല്‍ഡിഎഫ് വികസനമുന്നണി സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷയും രണ്ടു കൗണ്‍സിലര്‍മാരും യുഡിഎഫില്‍

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി കെ ഭവ്യാരാജ്, നസീബ്‌നഗര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ടി പി നഫീസു, യാറത്തിങ്ങല്‍ ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബി പി സുഹാസ് എന്നിവരാണ് യുഡിഎഫില്‍ ചേര്‍ന്നത്.

Update: 2019-03-20 10:36 GMT

പരപ്പനങ്ങാടി: കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ മല്‍സരിച്ചു വിജയിച്ച മൂന്ന് കൗണ്‍സിലര്‍മാര്‍ മുന്നണിയുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ച് യുഡിഎഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി കെ ഭവ്യാരാജ്, നസീബ്‌നഗര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ടി പി നഫീസു, യാറത്തിങ്ങല്‍ ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബി പി സുഹാസ് എന്നിവരാണിവര്‍.

പരപ്പനങ്ങാടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസില്‍ നടന്ന യുഡിഎഫ് ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്ത ഇവര്‍ക്ക് സ്വീകരണം നല്‍കി. ഇനിയും ചില കൗണ്‍സിലര്‍മാര്‍ യുഡിഎഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളതായി മുന്‍സിപ്പല്‍ യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. കെ പി ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു.

Tags:    

Similar News