ഗസയില്‍ ഫലസ്തീന്‍ കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു

15കാരനായ സൈഫ് അല്‍ ദീന്‍ അബു സെയ്ദ് ആണ് കൊല്ലപ്പെട്ടതെന്ന് ഗസാ ആരോഗ്യമന്ത്രാലയ വക്താവ് അശ്‌റഫ് അല്‍ ഖുദ്ര പറഞ്ഞു.

Update: 2019-03-08 04:37 GMT

ഗസാ സിറ്റി: ഗസാ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനി കൗമാരക്കാരനെ ഇസ്രായേല്‍ അധിനിവേശ സൈന്യം വെടിവച്ച് കൊന്നു. 15കാരനായ സൈഫ് അല്‍ ദീന്‍ അബു സെയ്ദ് ആണ് കൊല്ലപ്പെട്ടതെന്ന് ഗസാ ആരോഗ്യമന്ത്രാലയ വക്താവ് അശ്‌റഫ് അല്‍ ഖുദ്ര പറഞ്ഞു.

പ്രതിഷേധവുമായി തെരുവിലറങ്ങിയവര്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സൈഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഹമാസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി.

ഗസയില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബലൂണുകള്‍ ഇസ്രായേലി അതിര്‍ത്തിയിലേക്ക് പറത്തിവിടുന്നതിന് തിരിച്ചടിയായിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലി സൈന്യത്തിന്റെ ഭാഷ്യം. തെക്കന്‍ ഗസയിലെ ഹമാസ് താവളത്തിനു നേരെ ആക്രമണമുണ്ടായതായും എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു.

Tags:    

Similar News