പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി സംവാദത്തിന് ധൈര്യമുണ്ടോ? അമിത് ഷായെ വെല്ലുവിളിച്ച് ഉവൈസി

മധുരയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉവൈസി.

Update: 2020-01-23 05:02 GMT

മധുര: അമിത് ഷായെ പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി സംവാദത്തിന് വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദീന്‍ ഉവൈസി. മധുരയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉവൈസി.

''അമിത് ഷാ എല്ലാവരെയും പൗരത്വ ഭേദഗതി നിയമത്തെ പറ്റി സംവാദത്തിന് ക്ഷണിക്കുന്നു. എന്നോട് സംവാദത്തിന് അദ്ദേഹം തയ്യാറാണോ എഐഎഡിഎംകെ സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിലപാടെടുക്കണം. പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും മുസ്‌ലിംകള്‍ക്ക് എതിരാണ്. നിങ്ങളുടെ എല്ലാ സമരങ്ങള്‍ക്കും എന്റെ പിന്തുണയുണ്ടാകും.'' ഉവൈസി പറഞ്ഞു.

യോഗത്തില്‍ ഉവൈസിക്കു പുറമെ തിരുമുരുകന്‍ ഗാന്ധി, വേല്‍മുരുകന്‍ തുടങ്ങിയവരും പങ്കെടുത്തു.

ഇന്നലെ ലഖ്‌നോവില്‍ നടന്ന പൊതുപരിപാടിയിലും അമിത് ഷാ ദേശീയ നേതാക്കളെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംവാദത്തിന് ക്ഷണിച്ചു.

'' പ്രതിപക്ഷം കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. രാഹുല്‍ ഗാന്ധിയെയും മമതാ ബാനര്‍ജിയെയും അഖിലേഷ് യാദവിനെയും ഞാന്‍ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് സംവാദത്തിന് ക്ഷണിക്കുന്നു.''- അമിത് ഷാ പറഞ്ഞു. 

Tags:    

Similar News