എന്‍ടിഎ- ജെഇഇ ഫലം പ്രഖ്യാപിച്ചു; ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം സ്‌കോര്‍

വിദ്യാര്‍ത്ഥികള്‍ക്ക് jeemain.nta.nic.in. എന്ന സൈറ്റില്‍ നിന്ന് ഫലം അറിയാം.

Update: 2020-01-18 07:42 GMT

ന്യൂഡല്‍ഹി: എന്‍ടിഎ ജെഇഇ ഫലം പ്രഖ്യാപിച്ചു. ജനുവരി 31 ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ബിഇ, ബിടെക് വിദ്യാര്‍ത്ഥികളുടെ സൗകര്യം കണക്കിലെടുത്താണ് ഫലം നേരത്തെ പ്രഖ്യാപിച്ചത്. ഒമ്പത് വിദ്യാര്‍ത്ഥികള്‍ 100 ശതമാനം സ്‌കോര്‍ നേടി. 

വിദ്യാര്‍ത്ഥികള്‍ക്ക് jeemain.nta.nic.in. എന്ന സൈറ്റില്‍ നിന്ന് ഫലം അറിയാം.

921261 വിദ്യാര്‍ത്ഥികളാണ് ബിഇ, ബിടെക് സ്ട്രീമില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ 869010 പേര്‍ ഹാജരായി. രാജ്യത്താകമാനം 570 പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. വിദേശത്തും പരീക്ഷാകേന്ദ്രമുണ്ട്.

പരീക്ഷാനടത്തിപ്പ് നിരീക്ഷിക്കാന്‍ മാത്രമായി 536 ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിരുന്നു. 213 സിറ്റി കോര്‍ഡിനേറ്റര്‍മാരും 19 റീജിനല്‍ കോര്‍ഡിനേറ്ററും വേറെയുമുണ്ട്.. 

Tags:    

Similar News