പൗരത്വ ഭേദഗതി: പിഡിപി ജനുവരി 30 ന് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിക്കും

കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ ഉപരോധ ബഹിഷ്‌കരണ സമരങ്ങള്‍ നടത്താനുളള തീരുമാനത്തിന്റെ ഭാഗമാണ് സമരം. അടുത്ത പടിയായി മൂന്ന് വിമനത്താവളവും ബഹിഷ്‌കരിക്കും.

Update: 2020-01-20 10:12 GMT

കൊല്ലം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ദേശീയ പൗരത്വ രജിസ്‌ട്രേഷനും കണക്കെടുപ്പും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനുവരി 30 മഹാത്മജി രക്തസാക്ഷി ദിനത്തില്‍ പഡിപി അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുന്നു. പൗരത്വ നിഷേധത്തിനെതിരേ രാജ്യത്ത് ഉയര്‍ന്നുവരുന്ന ബഹുജന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ ഉപരോധ ബഹിഷ്‌കരണ സമരങ്ങള്‍ നടത്താനുളള തീരുമാനത്തിന്റെ ഭാഗമാണ് സമരം. അടുത്ത പടിയായി മൂന്ന് വിമനത്താവളവും ബഹിഷ്‌കരിക്കും.

തെരുവുകളില്‍ അരങ്ങേറുന്ന കേവല പ്രതിഷേധങ്ങള്‍ക്കപ്പുറം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റെയില്‍വേ, എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെ അനിശ്ചിത കാലത്തേക്ക് ജനകീയ ഉപരോധങ്ങളാല്‍ സ്തംഭിപ്പിക്കുന്ന ജനാധിപത്യ സമരമുറകള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകണമെന്നും പിഡിപി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. പൗരത്വ പ്രതിഷേധങ്ങളുടെ പേരില്‍ പോലിസ് വംശീയ ഉന്മൂലനമാണ് നടത്തുന്നതെന്ന്. രാജ്യത്തെ ജനതയുടെ സുരക്ഷയും സംരക്ഷണവുമാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ യുപിയിലെ യോഗി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് പിഡിപി ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ പിഡിപി സംസ്ഥാന വെസ്. ചെയര്‍മാന്‍ വര്‍ക്കല രാജ്, സംസ്ഥാന ജന. സെക്രട്ടറി സാബു കൊട്ടാരക്കര, നേതാക്കളായ മൈലേക്കാട് ഷാ, സുനില്‍ ഷാ, ബ്രൈറ്റ് സൈഫുദ്ദീന്‍, മനാഫ് പത്തടി എന്നിവര്‍ പങ്കെടുത്തു. 

Similar News