അയോഗ്യത തീരുമാനിക്കാന്‍ സ്പീക്കര്‍ക്കു പകരം സ്വതന്ത്രസമിതി; പരിശോധിക്കാന്‍ പാര്‍ലമെന്റിനോട് സുപ്രിം കോടതി

മണിപ്പൂരിലെ ടി ശ്യാംകുമാറിനെ മണിപ്പൂര്‍ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ നിര്‍ദേശം.

Update: 2020-01-21 06:36 GMT

ന്യൂഡല്‍ഹി: നിയമനിര്‍മാണ സഭകളില്‍ അംഗങ്ങളുടെ അയോഗ്യത തീരുമാനിക്കാന്‍ സ്പീക്കര്‍ക്കു പകരം ഒരു സ്വതന്ത്രസമിതിയെ നിയമിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പാര്‍ലമെന്റിന് സുപ്രിം കോടതിയുടെ ശുപാര്‍ശ. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗമായ ഒരാളാണ് സ്പീക്കറായി നിയമിതനാവുന്നത്. അദ്ദേഹം അംഗങ്ങളുടെ അയോഗ്യതയില്‍ തീരുമാനമെടുത്താല്‍ എത്രമാത്രം നീതിയുക്തമായിരിക്കുമെന്ന് ആലോചിക്കാനാണ് സുപ്രിം കോടതി പാര്‍ലമെന്റിനോട് ശുപാര്‍ശ ചെയ്തത്.

മണിപ്പൂരിലെ ടി ശ്യാംകുമാറിനെ മണിപ്പൂര്‍ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. ശ്യാം കുമാറിന്റെ ഹരജിയില്‍ നാല് ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ പരമോന്നത കോടതി സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കി. അല്ലാത്ത പക്ഷം ഹരജി വീണ്ടും കോടതി പരിഗണിക്കും.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ച നിരവധി കേസുകള്‍ കോടതിയുടെ മുന്നില്‍ വന്നിരുന്നു. അതും കൂടെ പരിഗണിച്ചാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് കരുതുന്നത്. 

Tags:    

Similar News