പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക സമര്‍പ്പിച്ചു

പൊന്നാനി മണ്ഡലത്തില്‍ വി ടി രമയും മലപ്പുറത്ത് വി ഉണ്ണിക്യഷ്ണനുമാണ് പത്രിക സമര്‍പ്പിച്ചത്. രണ്ട് പേരും ബി ജെപി സ്ഥാനാര്‍ത്ഥികളാണ്.

Update: 2019-04-01 09:49 GMT

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അഞ്ചാം ദിനം ജില്ലയില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലായി രണ്ടു പേര്‍ കൂടി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പൊന്നാനി മണ്ഡലത്തില്‍ വി ടി രമയും മലപ്പുറത്ത് വി ഉണ്ണിക്യഷ്ണനുമാണ് പത്രിക സമര്‍പ്പിച്ചത്. രണ്ട് പേരും ബി ജെപി സ്ഥാനാര്‍ത്ഥികളാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ പത്രിക നല്‍കിയ സ്ഥാനാര്‍ത്ഥികളുടെ ആകെ എണ്ണം ആറായി. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ അമിത് മീണക്ക് മുമ്പാകെ ഇരുവരും ഒരു സെറ്റ് പത്രികയാണ് നല്‍കിയത്. ഇ ടി മുഹമ്മദ് ബഷീര്‍, പി കെ കുഞ്ഞാലിക്കുട്ടി (ഐയുഎംഎല്‍) ബിന്ദു, പി പി നൗഷാദ് (സ്വതന്ത്ര) എന്നിവരാണ് ഇതുവരെ പത്രിക നല്‍കിയ മറ്റ് സ്ഥാനാര്‍ഥികള്‍

Tags: