എന്‍എസ്എസിനോട് വിരോധമില്ല;ബിഡിജെഎസിനെ സ്വാഗതം ചെയ്തിട്ടില്ലെന്നും കോടിയേരി

എല്‍ഡിഎഫുമായി ചര്‍ച്ച വേണമോയെന്ന് തിരുമാനിക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2019-10-13 03:11 GMT

ആലപ്പുഴ: എന്‍എസ്എസിനോട് വിരോധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫുമായി ചര്‍ച്ച വേണമോയെന്ന് തിരുമാനിക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാജയം ഉറപ്പിച്ചതിനാലാണ് യുഡിഎഫ് വോട്ട് കച്ചവടം ആരോപിക്കുന്നത്. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള ഒരു സമുദായ സംഘടനയോടും എല്‍ഡിഎഫിന് വിരോധമില്ലെന്നും ബിഡിജെഎസിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.



Tags:    

Similar News