കിണറടപ്പിലെ കാല്‍പന്തു കളിക്കാര്‍ക്ക് സ്വന്തമായി മൈതാനമില്ലെന്ന് പരാതി

ദേശീയ തലത്തിലടക്കം പ്രമുഖ ഫുട്‌ബോള്‍ താരങ്ങളെ സംഭാവന ചെയ്ത പഞ്ചായത്താണ് ഊര്‍ങ്ങാട്ടിരി

Update: 2019-12-30 15:26 GMT

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: ഊര്‍ങ്ങാട്ടിരി കിണറടപ്പന്‍ പ്രദേശത്ത് സ്‌റ്റേഡിയം വേണമെന്ന ജനകീയ ആവശ്യം ഉയര്‍ന്നിട്ട് ഏറെയായി. മലയോര മേഖലയായ ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും പന്തുകളിക്കുന്നതിനു തെരട്ടമ്മല്‍ ഗ്രൗണ്ടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ദേശീയ തലത്തിലടക്കം പ്രമുഖ ഫുട്‌ബോള്‍ താരങ്ങളെ സംഭാവന ചെയ്ത പഞ്ചായത്താണ് ഊര്‍ങ്ങാട്ടിരി. ഇവിടെ നല്ല കളിസ്ഥലമില്ലാത്തതു കൊണ്ട് ഈ പ്രദേശങ്ങളിലെ വളര്‍ന്നു വരുന്ന കളിക്കാര്‍ പരിശീലനം നടത്താന്‍ ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. 

ജനകീയ കൂട്ടായ്മയിലൂടെ ഫണ്ട് സമാഹരിച്ച് ഗ്രൗണ്ടിന് സ്ഥലം വാങ്ങാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗ്രാമത്തിലെ യുവാക്കളാണ് ഇതിനു പിന്നില്‍. തേജസ് ഓണ്‍ലൈന്‍ ലേഖകന്‍ വിഷയം പഞ്ചായത്ത് ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഗൗരവമായി പരിഗണിക്കാമെന്ന് അവര്‍ ഉറപ്പു നല്‍കി. ജനുവരി മൂന്നിന് വിളിച്ചു ചേര്‍ക്കുന്ന ജനകീയ സമിതിയില്‍ വിഷയം ചര്‍ച്ചയാക്കാനുള്ള തീരുമാനത്തിലാണ് പ്രദേശത്തെ യുവാക്കള്‍ 

Tags:    

Similar News