തിരുവില്വാമലയില്‍ ബിജെപിയെ അധികാരത്തിലേറ്റാന്‍ ശ്രമം; ഇടതു-വലതു മുന്നണികളുടെ കപട ഫാഷിസ്റ്റ് വിരുദ്ധതയെന്ന് അബ്ദുള്‍ മജീദ് ചേലക്കര

Update: 2022-01-22 07:45 GMT

ചേലക്കര: ഇടതു-വലതു മുന്നണികളുടേത് കപട ഫാഷിസ്റ്റ് വിരുദ്ധതയാണെന്ന് തിരുവില്വാമല പഞ്ചായത്തിലെ സംഭവ വികാസങ്ങള്‍ തെളിയിച്ച് കൊണ്ടേയിരിക്കുകയാണെന്ന് എസ്ഡിപിഐ ചേലക്കര മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുള്‍ മജീദ് ചേലക്കര. ഇടതു വലതു മുന്നണികള്‍ ചേര്‍ന്ന് തിരുവില്വാമല പഞ്ചായത്ത് ഭരിച്ചിരുന്ന ബിജെപിക്കെതിരേ അവിശ്വാസം പാസ്സാക്കി ഭരണത്തില്‍ നിന്ന് താഴെ ഇറക്കിയെങ്കിലും തന്‍പോരിമയും ഗ്രൂപ്പും കാരണം ബിജെപിയെ തന്നെ അധികാരത്തിലെത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ആറ് അംഗങ്ങളും , സിപിഎമ്മിന് അഞ്ചംഗവുമാണുള്ളത്. സിപിഎം ആരെയും പിന്തുണക്കില്ലെന്നതും, കോണ്‍ഗ്രസിന്റെ ഗ്രൂപ്പും ഫാഷിസ്റ്റുകളെ തന്നെ അധികാരത്തിലെത്തിക്കുകയാണ് ചെയ്യുക. എല്ലാജനാധിപത്യ വിശ്വാസികളും ഈ മുക്കൂട്ടുമുന്നണികളേയും, അവരുടെ കപട രാഷ്ട്രീയവും തിരിച്ചറിയണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Similar News