നാളത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മാറ്റം

നാളെ നടക്കേണ്ട പരീക്ഷ 25ലേക്ക് മാറ്റി

Update: 2026-02-22 16:40 GMT

തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷയെ തുടര്‍ന്ന് നാള നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷയില്‍ വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തി. നാളെ നടക്കേണ്ട പരീക്ഷ 25ലേക്കാണ് മാറ്റിയത്. ഫെബ്രുവരി 16 മുതല്‍ ആരംഭിച്ച പരീക്ഷ 24 വരേയാണ് നടക്കുന്നത്. അധ്യാപകര്‍ക്കുള്ള കെ ടെറ്റ് പരീക്ഷ 21, 23 തീയതികളിലായി നടത്തുന്നതിനാല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പടെ ക്ലാസ്സ് മുറികള്‍ പരീക്ഷക്കായി ഉപയോഗിക്കുന്നുണ്ട്. ഇതിനാലാണ് നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന മാതൃകാ പരീക്ഷ 25ലേക്ക് മാറ്റിയത്. വിഷയത്തിലും പരീക്ഷ സമയത്തിലും യാതൊരു മാറ്റവും ഉണ്ടായിരിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Tags: