തൃശൂര്‍: കര്‍ഷകരുടെ ആവശ്യം മുന്‍നിര്‍ത്തി വരും ദിവസങ്ങളിലെ മഴ അനുസരിച്ച് ഡിസംബര്‍ 15ന് ശേഷം പീച്ചി ഡാമിന്റെ ഇടത്‌വലത് കനാലുകള്‍ തുറന്ന് കൃഷി ആവശ്യത്തിന് ജലവിതരണം നടത്താന്‍ തീരുമാനമായി. റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പീച്ചി പ്രോജക്ട് അഡ്വസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മഴ മൂലം കൃഷിക്കുണ്ടായ നാശനഷ്ടങ്ങളും അതിനോടനുബന്ധിച്ച കാര്യങ്ങളും കര്‍ഷക പ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. തൃശൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍, കൃഷി ഓഫീസര്‍മാര്‍, കനാല്‍ കമ്മിറ്റി അംഗങ്ങളായ തെങ്ങാലഴി രാമചന്ദ്രന്‍, ഡാന്‍സില്‍ ജോസഫ്, വി എന്‍ രവീന്ദ്രന്‍, പ്രഭാകരന്‍, എം ജെ ഒലിവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.