മൊറയൂർ: വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ടതിനെരതിരെ ഡിസംബർ ഒമ്പതിന് മുസ്‌ലിം ലീഗ് നടത്തുന്ന പ്രതിഷേധ സമരത്തിന് പ്രചരണം നൽകികൊണ്ട് മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് വിളംബര ജാഥ നടത്തി. പോത്തുവെട്ടിപ്പാറയിൽ തുടങ്ങി മോങ്ങത്ത് സമാപിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി പി അബൂബക്കർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സി കെ മുഹമ്മദ്, ബോർഡ് വൈസ് പ്രസിഡന്റ് ജലീൽ കുന്നക്കാട്
ഉമ്മർകുട്ടി,അബ്ബാസ് വടക്കൻ, അനീസ് ബാബുകെ പി ബാസിഹ്, സമീർ ബാബു , എം സി മുജീബ്, വാഹിദ് മാസ്റ്റർ,ജാഫർ, ഷാഹുൽ, അംബി,റാഫി, നിസാം, കെ പി സലാം, സുഹൈൽ,കെ സി ശിഹാബ്, റഹീസ്, ജാബിർ,ഹിസാമുദ്ധീൻ, തുടങ്ങിയവർ നേതൃത്വം നൽകി.