ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Update: 2021-12-07 01:21 GMT

കാസര്‍കോട്: പെര്‍ളടുക്കയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോകനെ ബേഡകം പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കൊല നടന്നതെന്നാണ് പോലിസ് പറയുന്നത്. കൊലപാതകത്തിന് ശേഷം വീടുവിട്ടിറങ്ങിയ അശോകനെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ട്രെയിനില്‍ കയറി രക്ഷപ്പെടാനായിരുന്നു അശോകന്റെ ശ്രമം എന്നാണ് പോലിസ് പറയുന്നത്. രാവിലെ അശോകന്റെ സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് പായയില്‍ പൊതിഞ്ഞ നിലയില്‍ ഉഷയുടെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്.

ഭാര്യയെപറ്റിയുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലിസ് പറയുന്നത്. അശോകന്‍ കുറ്റം സമ്മതിച്ചതായി പോലിസ് പറയുന്നു.

Similar News