വീഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ യുവാക്കള്‍ അറസ്റ്റില്‍
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ മുഹമ്മദാലി, ഇര്‍ഷാദ് എന്നിവരാണ് ഗുരുവായൂര്‍ പോലിസിന്റെ പിടിയിലായത്.
ഗുരുവായൂര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇന്‍സ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത് പരിചയത്തിലായ യുവാക്കളിലൊരാള്‍ പ്രണയം നടിച്ച്, വീഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ഷോട്ടെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. വീഡിയോ കോളില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ഭീഷണി കൂടിയപ്പോള്‍ കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കി. ഇവരുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറത്ത് നിന്നാണ് പോലിസ് പ്രതികളെ പിടികൂടിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പെണ്‍കുട്ടികളെ ഇത്തരത്തില്‍ ലൈംഗീക ചുണഷത്തിന് ഇരയാക്കിയതായി വ്യക്തമായിട്ടുണ്ട്. പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.