പട്ടിക്കാട് ഹയര്‍ സെക്കന്ററി സ്‌കൂളിന് സ്‌റ്റേഡിയം നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചു

Update: 2021-12-05 15:15 GMT

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ 2020-21ലെ വാര്‍ഷിക ബജറ്റില്‍ പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌റ്റേഡിയം നിര്‍മ്മിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ചു. സ്‌റ്റേഡിയം നിര്‍മ്മിക്കുന്നതിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് സംസ്ഥാന കായിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ റവന്യൂ മന്ത്രി കെ രാജനൊപ്പം സ്‌കൂള്‍ സന്ദര്‍ശിച്ചു. കായിക വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ആര്‍ ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി സജു, എന്‍ജിനീയര്‍മാരായ ബാല മോഹന്‍, ശ്രീജിത്ത്, വിഷ്ണു ഗോപന്‍, പാണഞ്ചേരി

ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

Similar News