ആലുവ: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ 2021-2023 കാലയളവിലേക്കുള്ള സംസ്ഥാന സമിതി നിലവില്‍ വന്നു. ആലുവ പോഞ്ഞാശ്ശേരി അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തില്‍ വച്ച് 2021 2023 കാലയളവിലേക്കുള്ള സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫിസര്‍ ടി എ അബ്ദുല്‍ ഗഫാര്‍ മൗലവി അല്‍ കൗസരി നേതൃത്വം നല്‍കി.
ഭാരവാഹികള്‍: മുഫ്തി ഇ എം സുലൈമാന്‍ മൗലവി അല്‍ കൗസരി തൊടുപുഴ(പ്രസിഡന്റ്), ഉള്ളാട്ടില്‍ അബ്ദുല്ലത്തീഫ് മൗലവി അല്‍ കൗസരി(വര്‍ക്കിങ് പ്രസിഡന്റ്), അബ്ദുറഹീം മൗലവി അല്‍ കൗസരി പത്തനാപുരം(ജനറല്‍ സെക്രട്ടറി), ഇ എ അബ്ദുല്‍ നാസര്‍ മൗലവി കട്ടപ്പന(ഖജാഞ്ചി), ടി എ അബ്ദുല്‍ ഗഫാര്‍ മൗലവി അല്‍ കൗസരി ആലുവ, മുഹമ്മദ് ശരീഫ് മൗലവി അല്‍ കൗസരി തൊടുപുഴ, മുഹമ്മദ് ഹാഷിം മൗലവി അല്‍ കൗസരി ആലുവ (വൈസ് പ്രസിഡന്റുമാര്‍), അനീബ് മൗലവി അല്‍ കശ്ശാഫി പത്തനംതിട്ട, മുഹമ്മദ് അനസ് മൗലവി അല്‍ കൗസരി വാഴൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍).
എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍മാരായ റഹ്മത്തുള്ള മൗലവി അല്‍ കൗസരി പുലിപ്പാറ, മുഹമ്മദ് മുസ്തഫ മൗലവി അല്‍ കൗസരി പട്ടാമ്പി, എ പി ഷിഫാര്‍ മൗലവി അല്‍ കൗസരി ഈരാറ്റുപേട്ട, ഇസ്സുദ്ദീന്‍ മൗലവി അല്‍ കൗസരി തളിപ്പറമ്പ്, മുഹമ്മദ് അന്‍സാരി മൗലവി അല്‍ കൗസരി പത്തനംതിട്ട, മുഹമ്മദ് ഷമീര്‍ മൗലവി അല്‍ കൗസരി തൊടുപുഴ, മുഹമ്മദ് നൗഫല്‍ മൗലവി അല്‍ കൗസരി മൂവാറ്റുപുഴ, മുഹമ്മദ് സവാദ് മൗലവി അല്‍ കശ്ശാഫി നിലമ്പൂര്‍, മുഹമ്മദ് ഷംനാസ് മൗലവി അല്‍ കശ്ശാഫി തൊടുപുഴ, മുഹമ്മദ് ഇല്യാസ് മൗലവി അല്‍ കൗസരി വടുതല എന്നിവരെ തിരഞ്ഞെടുത്തു.
